ഇടുക്കി: തൃക്കാക്കരയിലെ വന്‍ ജയത്തിനു പിന്നാലെ ഉമ തോമസ് ഇടുക്കി ഉപ്പുതോട് സെന്റ് തോമസ് ദേവാലയത്തിലെ കല്ലറയിലെത്തി പി.ടി. തോമസിന്റെ കുഴിമാടത്തില്‍ പ്രാര്‍ത്ഥിച്ചു. ഇതിനുശേഷം കരിമ്പനിലെ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ കണ്ട് നന്ദി പറഞ്ഞു.
മാര്‍ നെല്ലിക്കുന്നേലുമായി പി.ടിക്ക് നല്ല ബന്ധമായിരുന്നുവെന്ന് ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ജയത്തില്‍ ഇടുക്കി ബിഷപ്പിന്റെ അനുഗ്രഹം ഉണ്ടായിരുന്നതായും ഉമ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷവും ഉമ ആദ്യമെത്തിയത് ഇടുക്കിയിലെ പി.ടിയുടെ കല്ലറയിലായിരുന്നു.
ആ സമയത്തും ഇടുക്കി ബിഷപ്പിനെ കണ്ട് അവര്‍ അനുഗ്രഹം വാങ്ങിയിരുന്നു. ഇടുക്കി ഉപ്പുതോട് സ്വദേശിയായിരുന്ന പി.ടി തോമസ് മഹാരാജാസില്‍ പഠിക്കാനെത്തിയതോടെയാണ് രാഷ്ട്രീയ നേട്ടങ്ങളിലേക്ക് നടന്നു കയറിയത്.
അതേസമയം, തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബോധപൂര്‍വം വിവാദമുണ്ടാക്കാന്‍ ശ്രമം ഉണ്ടായതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആരോപിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് പങ്കെടുത്ത ആശുപത്രി വാര്‍ത്താസമ്മേളനം മനഃപൂര്‍വം ചിലര്‍ വിവാദമാക്കുകയായിരുന്നു.
ഇതിനു പിന്നില്‍ ഇവന്റ് മാനേജ്‌മെന്റുകാരാണെന്നും ഇ.പി. ജയരാജന്‍ ആരോപിച്ചു. ജയിക്കാനുള്ള പണി ചെയ്തെന്നും ഇടതുമുന്നണിക്ക് മണ്ഡലത്തിലുള്ള സ്വാധീനം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.