യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാവില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങള്‍ കാണാനും ആളുകളെ പരിചയപ്പെടാനും അവസരമൊരുക്കുന്ന യാത്രകള്‍ക്കായി ഒരുപാട് മുന്നൊരുക്കങ്ങള്‍ നടത്തുന്നവരാണ് ഏറെയും. യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ചില വഴികള്‍ പരിചയപ്പെടാം
കൃത്യമായി എഴുതി സൂക്ഷിക്കുക
നിങ്ങളുടെ യാത്രയുടെ ലക്ഷ്യം ആദ്യം ഓര്‍മയില്‍ വയ്ക്കുക. ആവശ്യങ്ങളും ആഗ്രഹങ്ങളും എഴുതി സൂക്ഷിക്കുക. യാത്രയ്ക്കായി കൊണ്ടുപോകാന്‍ ആഗ്രഹമുള്ള സാധനങ്ങള്‍ പെട്ടിയില്‍ അടുക്കി വക്കുമ്പോള്‍ ഈ ലിസ്റ്റ് കൈയില്‍ സൂക്ഷിക്കുക. ഈ രീതി പിന്തുടരുന്നതിലൂടെ കൊണ്ടു പോകാനുള്ള അത്യാവശ്യമായ കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് മികച്ച അവബോധം ലഭിക്കും.
ഭാരം നിശ്ചയിക്കുക
നിങ്ങള്‍ ഓവര്‍പാക്ക് ചെയ്യുന്ന ആളാണെങ്കില്‍ ലഗേജിന് ഒരു ഭാര പരിധി നിശ്ചയിക്കുക. ഒരിക്കലും ഇത് മറികടക്കാന്‍ സ്വയം അനുവദിക്കാതിരിക്കുക.
മള്‍ട്ടിപര്‍പ്പസ് ഷൂസുകള്‍
ഒന്നിലധികം പാദരക്ഷകള്‍ കൂടെ കൊണ്ടു പോകുന്നത് ലഗേജിന്റെ ഭാരം വര്‍ധിപ്പിക്കും. ഇത് ഒഴിവാക്കാന്‍ ഒരു ജോടി മള്‍ട്ടിപര്‍പ്പസ് ഷൂസ് ധരിക്കുക. നിങ്ങളുടെ എല്ലാ വസ്ത്രങ്ങള്‍ക്കും അനുയോജ്യമായ ഒരു നിറം കൂടി തിരഞ്ഞെടുക്കുന്നത് ഉത്തമം.
വസ്ത്രങ്ങളിലും ശ്രദ്ധ വേണം
ലഗേജിന്റെ ഭാരം കൂട്ടുന്നവയാണ് വസ്ത്രങ്ങള്‍. യാത്രയില്‍ ഒരിക്കല്‍ മാത്രം ധരിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക. ഒരുമിച്ചോ വെവ്വേറയോ ആയി ധരിക്കാന്‍ സാധിക്കുന്ന വസ്ത്രങ്ങള്‍ക്ക് ഊന്നല്‍ നല്‍കുക.
ടോയ്ലറ്ററികള്‍ ചെറിയ കുപ്പികളില്‍
നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ എപ്പോഴും ഷാംപൂ, സോപ്പ് എന്നീ ടോയ്ലറ്ററികള്‍ എല്ലാം ഒരുമിച്ച് വയ്ക്കാനാകുന്ന കിറ്റ് കൂടെ കരുതണം. എന്നാല്‍ ഷാംപൂ, ബോഡി വാഷ്, കണ്ടീഷണര്‍ എന്നിവയുടെ കുപ്പികള്‍ ചെറുതും പോര്‍ട്ടബിളും ഡിസ്പോസിബിളും ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.