യു.എസില്‍ തോക്ക് നിയന്ത്രണത്തിനുള്ള ബൈഡന്റെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ പള്ളിക്കു സമീപം വെടിവയ്പ്പ്; മൂന്ന് മരണം

യു.എസില്‍ തോക്ക് നിയന്ത്രണത്തിനുള്ള ബൈഡന്റെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ പള്ളിക്കു സമീപം വെടിവയ്പ്പ്; മൂന്ന് മരണം

അയോവ: തുടര്‍ച്ചയായ വെടിവയ്പ്പുകളുടെ പശ്ചാത്തലത്തില്‍ യു.എസില്‍ തോക്കു നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗത്തിനു പിന്നാലെയുണ്ടായ വെടിവയ്പ്പില്‍ രണ്ടു മരണം.

യു.എസ് സംസ്ഥാനമായ അയോവയില്‍ പള്ളിക്കു സമീപമുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളെ വെടിവെച്ചുകൊന്നശേഷം അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. വ്യാഴാഴ്ച അമേസ് നഗരത്തിന് കിഴക്കുള്ള കോര്‍ണര്‍ സ്റ്റോണ്‍ പള്ളിയില്‍ ചടങ്ങ് നടക്കുന്നതിനിടെയാണ് പാര്‍ക്കിങ് സ്ഥലത്ത് വെടിവയ്പ്പ് നടന്നത്. ആക്രമണത്തിന്റെ കാരണവും അക്രമിക്ക് കൊല്ലപ്പെട്ടവരുമായുള്ള ബന്ധവും വ്യക്തമായിട്ടില്ല.

മേയില്‍ ടെക്സാസിലെ ഉവാള്‍ഡില്‍ സ്‌കൂളില്‍ നടന്ന കൂട്ട വെടിവയ്പ്പില്‍ രണ്ട് അധ്യാപകരും 19 കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ന്യൂയോര്‍ക്കിലെ ബഫലോയിലെ പലചരക്ക് കടയില്‍ വംശീയ ആക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ഇതാണ് തോക്ക് അക്രമത്തിനെതിരെ ഫെഡറല്‍ നിയമനിര്‍മാണ ആവശ്യം വീണ്ടും ശക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.