ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാൻ ‘പി.എം ശ്രീ സ്കൂളുകൾ’ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ

ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാൻ ‘പി.എം ശ്രീ സ്കൂളുകൾ’ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ

പുതിയ വിദ്യാഭ്യാസനയത്തിന്റെ പരീക്ഷണ കേന്ദ്രങ്ങളായി രാജ്യത്ത് ‘പി.എം. ശ്രീ സ്കൂളുകൾ’ സ്ഥാപിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകൾ സ്ഥാപിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പരീക്ഷണ ശാലയായിരിക്കും ഈ സ്കൂളുകളെന്നും മന്ത്രി പറഞ്ഞു.
ഗുജറാത്തിൽ നടന്ന രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തിലാണ് ധർമേന്ദ്ര പ്രധാൻ ഇക്കാര്യം അറിയിച്ചത്.

ഒരു വിജ്ഞാനാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയായി രാജ്യത്തെ മാറ്റുന്നതിനുള്ള അടിത്തറ സ്കൂൾ വിദ്യാഭ്യാസമാണെന്നും ഭാവിയിലേക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന് പൂർണ്ണമായും സജ്ജമായ ‘പി.എം. ശ്രീ സ്കൂളുകൾ’ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാരെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.