അനധികൃതമായി വെടിക്കോപ്പുകൾ കൈവശം വച്ചതിന് അമേരിക്കയില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

അനധികൃതമായി വെടിക്കോപ്പുകൾ കൈവശം വച്ചതിന് അമേരിക്കയില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അനുവദനീയമല്ലാത്ത മാരകായുധങ്ങള്‍ സൂക്ഷിച്ചതിനും അനധികൃതമായി വെടിക്കോപ്പുകള്‍ കൈവശം വച്ചതിനും വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മിഷിഗണിലെ ജെറോം ഫെലിപ്പിനെയാണ് കാപ്പിറ്റല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  ഇദ്ദേഹത്തിന്റെ വാഹനത്തിനുള്ളില്‍ നിന്നുമാണ് നിയമവിരുധമായി കൈവശ്യം വച്ച വെടിക്കോപ്പുകളും മറ്റും പിടിച്ചെടുത്തത്.

വെള്ളിയാഴ്ച്ചയാണ് ഇദ്ദേഹം ന്യൂയോര്‍ക്ക് പോലീസ് സേനയില്‍ നിന്ന് വിരമിച്ചത്. വിരമിക്കുന്ന ഘട്ടത്തില്‍ തോക്കുകള്‍ ഉള്‍പ്പടെയുള്ള വെടിക്കോപ്പുകളും ആയുധങ്ങളും തിരികെ നല്‍കണമെന്നാണ് ചട്ടം. ഇതു നല്‍കാതെ ഇയാള്‍ സ്വന്തം വാഹനത്തില്‍ മടങ്ങിയതോടെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

കാറില്‍ നിന്ന് ഒരു തോക്ക്, രണ്ട് ബാലിസ്റ്റിക് വസ്ത്രങ്ങള്‍, ഉയര്‍ന്ന ശേഷിയുള്ള നിരവധി ആയുധനങ്ങള്‍, വെടിമരുന്ന് എന്നിവ കണ്ടെത്തി. 'ഇന്റര്‍പോള്‍ വകുപ്പ്' എന്ന് രേഖപ്പെടുത്തിയ കാലാവധി കഴിഞ്ഞ ബാഡ്ജും പിടിച്ചെടുത്തു. 53 കാരനായ ഫെലിപ്പിനെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ഹാജരാക്കി. ഇദ്ദേഹത്തിനെതിരെ ഡിപ്പാര്‍ട്ട്‌മെന്റ്തല നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.