റോഡിൽ അഭ്യാസം നടത്തിയാൽ പിടിവീഴും; വാഹനങ്ങളില്‍ നിരീക്ഷണ സംവിധാനം: കൃത്യത ഉറപ്പാക്കാൻ നടപടികൾ ആരംഭിച്ചു

റോഡിൽ അഭ്യാസം നടത്തിയാൽ പിടിവീഴും; വാഹനങ്ങളില്‍ നിരീക്ഷണ സംവിധാനം: കൃത്യത ഉറപ്പാക്കാൻ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: വാഹനങ്ങളില്‍ നിരീക്ഷണ സംവിധാനം ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. സ്കൂള്‍ വാഹനങ്ങളിലടക്കം എല്ലാ വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണങ്ങളുടെ (വിഎല്‍ടിഡി) കൃത്യത ഉറപ്പു വരുത്താനാണ് തീരുമാനം.

വിഎല്‍ടിഡിയുടെ കൃത്യത പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാഹന നിരീക്ഷണ സംവിധാനത്തിന്റെ കൃത്യതയും പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വാഹന ഉടമകള്‍ക്കും വിഎല്‍ടിഡി നിര്‍മ്മാണ കമ്പനികള്‍ക്കും വിതരണക്കാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ 55 വിഎല്‍ടിഡി ഉപകരണ നിര്‍മ്മാതാക്കളും 700 വിതരണക്കാരുമാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ഭയ പദ്ധതി പ്രകാരം പൊതു യാത്രാ വാഹനങ്ങളിലും ചരക്ക് വാഹനങ്ങളിലും നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വാഹനാപകടത്തിന്‍റെ തോത് കുറക്കുന്നതിന്റ ഭാഗമായി റോഡ് സുരക്ഷക്ക് മുന്‍തൂക്കം നല്‍കി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ് മെന്‍റ് വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്.

മഴക്കാലം വരുന്നതോടെ റോഡപകടത്തിന്‍റെ തോതും വ്യാപ്തിയും കുറക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം.
മോട്ടോര്‍ വാഹനാപകടത്തില്‍ പെട്ടവരില്‍ ഏറിയപങ്കും ഇരുചക്ര വാഹന യാത്രികരാണ്. മതിയായ സുരക്ഷ ഉപകരണങ്ങള്‍ ധരിക്കാതെയും ഗതാഗത നിയമങ്ങള്‍ ലംഘിച്ചും യാത്ര ചെയ്യുന്നവരാണ് അപകടത്തിന് കാരണമാകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.