ലഗേജിന് ട്രെയ്നിലും നിയന്ത്രണം വരുന്നു; അധിക ബാഗുകള്‍ക്ക് അധിക ചാര്‍ജ് ഇടാക്കും

ലഗേജിന് ട്രെയ്നിലും നിയന്ത്രണം വരുന്നു; അധിക ബാഗുകള്‍ക്ക് അധിക ചാര്‍ജ് ഇടാക്കും

ന്യൂഡല്‍ഹി: വിമാനത്തില്‍ ലഗേജിന് ചുമത്തുന്ന സമാനമായ നിയന്ത്രണം റെയില്‍വേയിലും വരുന്നു. അധിക ബാഗുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ട്രെയ്നില്‍ ബാഗേജുകള്‍ കൊണ്ടു പോകുന്നതിന് ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല. ഒരാള്‍ക്ക് എത്ര തൂക്കം വരുന്ന ബാഗ് വേണമെങ്കിലും കൂടെ കരുതാമായിരുന്നു. ഈ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വരുന്നത്.

പുതിയ നിയന്ത്രണം വന്നാല്‍ ബാഗുകളുടെ ഭാരം അനുവദനീയമായ അളവില്‍ കൂടിയാല്‍ അധികം വരുന്ന ഓരോ കിലോഗ്രാമിനും 30 രൂപ വീതം ഈടാക്കും. പുതിയ തീരുമാനം പ്രകാരം സി ഫസ്റ്റ് ക്ലാസില്‍ 70 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടു പോകാം. എസി 2 ടയര്‍ ആണെങ്കില്‍ 50 കിലോഗ്രാമും 3ടയര്‍ ആണെങ്കില്‍ 40 കിലോഗ്രാമും സൗജന്യമായി കൊണ്ടുപോകാം.

സ്ലീപ്പര്‍ ക്ലാസില്‍ സൗജന്യമായി 40 കിലോഗ്രാം തൂക്കം വരുന്ന ബാഗേജ് കൈയില്‍ കരുതാം. സെക്ന്‍ഡ് ക്ലാസിലാണെങ്കില്‍ കൈയിലുള്ള ബാഗേജുകളുടെ ഭാരം 35 കിലോഗ്രാമില്‍ കവിയരുത്. ട്രെയിന്‍ ടിക്കറ്റിനൊപ്പം തന്നെ ലഗേജും ബുക്ക് ചെയ്യാം. ബുക്ക് ചെയ്തതിലും അധികം ലഗേജ് കൈവശം ഉണ്ടെങ്കില്‍ ആറിരട്ടി തുക വരെ പിഴയായി നല്‍കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.