ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്കൂളുകളിൽ പരിശോധനയ്ക്ക് സംയുക്ത സമിതി; പാചകക്കാർക്ക് പരിശീലനം നൽകും

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സ്കൂളുകളിൽ പരിശോധനയ്ക്ക് സംയുക്ത സമിതി; പാചകക്കാർക്ക് പരിശീലനം നൽകും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പരിശോധനയ്ക്ക് സംയുക്ത സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

വിദ്യാഭ്യാസ, ആരോഗ്യ, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാകും പരിശോധനയെന്നും ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.

നാളെയും മറ്റന്നാളുമായി സ്‌കൂള്‍ പാചകപ്പുരകളും പാത്രങ്ങളും പരിശോധിക്കും. പാചകക്കാര്‍ക്ക് പരീശിലനം നല്‍കും. ഭക്ഷ്യവിഷബാധയുണ്ടായ എല്ലായിടത്തും നിന്നും സാംപിള്‍ എടുത്തിട്ടുണ്ട്. അഞ്ചു ദിവസത്തിനകം പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിക്കും. അതിന് ശേഷമെ ഇതിന്റെ കാരണം പറയാന്‍ കഴിയുകയുള്ളു. ഇക്കാര്യത്തില്‍ ജാഗ്രത തുടരണമെന്നാണ് തീരുമാനം.

കൂടുതൽ പരിശോധനകള്‍ നടത്താന്‍ സംയുക്തസമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന ജലം ഒരാഴ്ചയ്ക്കകം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറ് മാസത്തിലൊരിക്കല്‍ വെള്ളം പരിശോധന നടത്തണം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉച്ചഭക്ഷണസമയത്ത് സ്‌കൂളില്‍ എത്തുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.