ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാലിന്; നേട്ടം പതിനാലാം തവണ

ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാലിന്; നേട്ടം പതിനാലാം തവണ

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം നേടി റാഫേല്‍ നദാല്‍. ഫൈനലില്‍ നോര്‍വേ താരം കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-3, 6-0. ഇതോടെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും ഒപ്പം ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംചെന്ന പുരുഷതാരമെന്ന ബഹുമതിയും നദാല്‍ സ്വന്തമാക്കി.

ഈ വര്‍ഷത്തെ വിമ്പില്‍ഡന്‍ ടൂര്‍ണമെന്റില്‍ നിന്നു വിട്ടു നില്‍ക്കാന്‍ തീരുമാനിച്ച നദാല്‍ ഇനി എത്ര ഗ്രാന്‍ഡ്സ്ലാം കളിക്കും എന്നു ഒരു ഉറപ്പുമില്ല. അടുത്ത തവണ പാരീസില്‍ ഒരു കളിക്കാരനായി വരുമോ എന്നു പോലും പറയാന്‍ പറ്റില്ല. അതേ സമയം, സെമിയുടെ അന്ന് 36 വയസ് തികഞ്ഞ നദാലിന് ഈ വിജയം നല്‍കുന്ന ഊര്‍ജ്ജം കുറച്ചൊന്നുമല്ല.

ഫ്രഞ്ച് ഓപ്പണില്‍ 14 കിരീടങ്ങള്‍ക്കുടമയായി ഇതോടെ നദാല്‍. 2005-ല്‍ ഇതേ ടൂര്‍ണമെന്റില്‍ വിജയിച്ചു കൊണ്ട് തുടങ്ങിയ കരിയറില്‍ ആകെ 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.