തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
വൈറസ് ബാധയെത്തുടർന്ന് മുന്‍ നിശ്ചയിച്ച എല്ലാ പരിപാടികളും മാറ്റിവച്ചു. അതേപോലെ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തടുര്‍ന്ന് കളക്ടര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുകയാണ്. പത്ത് ദിവസത്തിനിടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനം കടന്നു. കൂടുതല്‍ രോഗികള്‍ എറണാകുളത്തും തിരുവനന്തപുരത്തും ആണ്.
രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന അഞ്ചു സംസ്ഥാനങ്ങളോട് രോഗവ്യാപനം തടയാന്‍ പ്രതിരോധനടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്, കേരളം, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. കേരളത്തിലെ 11 ജില്ലകളില്‍ രോഗവ്യാപനം ഉയരുകയാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.