യുഎഇ: സ്വന്തം പേരില്‍ രജിസ്ട്രർ ചെയ്ത സിം കാർഡുകള്‍ മറ്റാരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഷാർജ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതരുടെ മുന്നറിയിപ്പ്. നിയമപരമായ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കാന്‍ ഇത്തരത്തിലുളള പ്രവർത്തികള്‍ കാരണമാകുമെന്ന് ഓർക്കണം.
താമസക്കാർ സിം കാർഡുകള്‍ വാങ്ങി മറ്റുളളവർക്ക് നല്‍കരുത്. സ്വന്തം പേരില്‍ രജിസ്ട്രർ ചെയ്ത സിം കാർഡുകള്‍ മറ്റാരും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഈ നമ്പർ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ സ്വഭാവികമായും സിം കാർഡ് രജിസ്ട്രർ ചെയ്ത വ്യക്തിയിലേക്ക് അന്വേഷണം എത്താം.
സിം കാർഡ് ഉപയോഗിച്ചത് താനല്ലെന്ന് തെളിയിക്കാന്‍ സമയമെടുത്തേക്കാം. അടുത്ത സുഹൃത്തുകളോ ബന്ധുക്കളോ ആണ് സിം കാർഡ് ഉപയോഗിക്കുന്നതെങ്കിലും ദുരുപയോഗം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി.
ഉപയോഗിക്കാത്ത നമ്പറുകള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍, ഇമെയിലുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് ഡീ ലിങ്ക് ചെയ്യണമെന്നതും പ്രധാനമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.