റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവിന്റെ മരണം: അസിസ്റ്റന്റ് എന്‍ജിനീയറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവിന്റെ മരണം: അസിസ്റ്റന്റ് എന്‍ജിനീയറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിലെ ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസ് അറസ്റ്റില്‍. മനപൂര്‍വമല്ലാത്ത നരഹത്യാക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി വിനീതയെ ജാമ്യത്തില്‍ വിട്ടു.

പാലം പണിയുടെ ചുമതലയുള്ള കരാറുകാരന്‍, ഓവര്‍സീയര്‍ എന്നിവരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. സംഭവത്തില്‍ വിനീത ഉള്‍പ്പെടെ നാല് പേരെ നേരത്തെ അന്വേഷണ വിധേയമമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമാരമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്.

ഇന്നലെ പുലര്‍ച്ചെ പുതിയകാവ് ഭാഗത്തു നിന്ന് ബൈക്കില്‍ വരികയായിരുന്ന എരൂര്‍ സ്വദേശികളായ വിഷ്ണു, ആദര്‍ശ് എന്നീ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ വിഷ്ണു മരിച്ചു. പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ആക്ഷേപം.

രണ്ട് ടാര്‍ വീപ്പ റോഡില്‍ വെച്ചത് ഒഴിച്ചാല്‍ ഇവിടെ മറ്റ് മുന്നറിയിപ്പൊന്നുമില്ല. റോഡിനും പാലത്തിനും ഇടയില്‍ വലിയ ഗര്‍ത്തമാണ്. ഇതറിയാതെ വന്നതാകാം യുവാക്കള്‍ അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.