നികുതി ഘടനയില്‍ മാറ്റം; 500 ചതുരശ്രയടി മുതലുള്ള വീടുകള്‍ക്കും ഇനി നികുതി നല്‍കണം

നികുതി ഘടനയില്‍ മാറ്റം; 500 ചതുരശ്രയടി മുതലുള്ള വീടുകള്‍ക്കും ഇനി നികുതി നല്‍കണം

തിരുവനന്തപുരം: 500 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് ഒറ്റത്തവണ കെട്ടിട നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ 1076 ചതുരശ്രയടിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണ് വില്ലേജ് ഓഫീസുകളില്‍ നികുതി അടയ്‌ക്കേണ്ടത്. 500 മുതല്‍ 600 വരെ ചതുരശ്രയടിയുള്ള വീടുകളെ ആദ്യസ്ലാബില്‍ ഉള്‍പ്പെടുത്തും. 600-നും 1000-നും ഇടയില്‍ ചതുരശ്രയടിയുള്ളത് രണ്ടാം സ്ലാബിലായിരിക്കും.

ആദ്യസ്‌ളാബിന്റെ ഇരട്ടിയായിരിക്കും രണ്ടാം സ്ലാബിന്റെ നിരക്ക്. ഈ നികുതി ഒറ്റത്തവണത്തേക്കാണ്. അതേസമയം നികുതിനിരക്ക് തീരുമാനമായിട്ടില്ല. സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ ഉള്‍ക്കൊണ്ട് മന്ത്രിസഭയാണ് തീരുമാനം എടുത്തത്. 300 ചതുരശ്രയടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനായിരുന്നു ശുപാര്‍ശ. 500 ചതുരശ്രയടിയില്‍ താഴെയുള്ളവര്‍ നിര്‍ധനര്‍ ആയിരിക്കുമെന്നതു പരിഗണിച്ച് മന്ത്രിസഭ പരിധി ഉയര്‍ത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.