സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; നീക്കം സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടായതോടെ

സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; നീക്കം സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടായതോടെ

കണ്ണൂര്‍: ഡിവൈഎഫ്‌ഐ നേതാവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായിരുന്ന അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. അര്‍ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഡിഐജി രാഹുല്‍ ആര്‍. നായരുടേതാണ് ഉത്തരവ്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശ സ്വീകരിച്ചാണ് റേഞ്ച് ഡിഐജി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

സിപിഎം സൈബര്‍ പോരാളിയായിരുന്ന അര്‍ജുന്‍ പി. ജയരാജന്റെ വലംകൈയായിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. ക്വട്ടേഷന്‍ അടക്കമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് പോയതോടെ സിപിഎമ്മിന് അര്‍ജുന്‍ തലവേദനയായി മാറി. ഇതോടെ സിപിഎം തന്നെ മുന്‍കൈയെടുത്താണ് അര്‍ജുനെ ഒതുക്കാന്‍ നീക്കം തുടങ്ങിയത്.

നിലവില്‍ കസ്റ്റംസ് കേസില്‍ ജാമ്യ വ്യവസ്ഥയില്‍ തുടരുകയാണ് അര്‍ജുന്‍ ആയങ്കി. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും ശുപാര്‍ശ നല്‍കിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.