തിരുവനന്തപുരം: വൈദ്യുതി പോയാൽ മൂന്നു മിനിട്ടിനുള്ളില്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണം എന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളുമായി വൈദ്യുതി ഭേദഗതി ചട്ടം പുറത്തിറക്കി കേന്ദ്രം.
വൈദ്യുതി ഭേദഗതി ചട്ടം 2022 പ്രകാരമാണിത്. നിലവാരമുളളതും തടസമില്ലാത്തതുമായ വൈദ്യുതി ഉപഭോക്താക്കളുടെ അവകാശമാണ്. ഇതില്‍ കുറവോ തടസമോ ഉണ്ടായാല്‍ കെ.എസ്.ഇ.ബി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിതരണ സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം വൈദ്യുതി ബില്ലിനൊപ്പം ഉപഭോക്താവിന് ലഭിക്കണം.
നേരത്തെ പാര്‍ലമെന്റ് പാസാക്കിയ വൈദ്യുതി നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ചട്ടം നിലവില്‍ വന്നത്. വിതരണ സംവിധാനം വളരെ മോശമാണെങ്കില്‍ അക്കാര്യം ബോദ്ധ്യപ്പെടുത്തി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനില്‍ നിന്ന് അനുമതിയോടെ മാത്രമേ മൂന്നു മിനിട്ട് എന്ന സമയപരിധി മറികടക്കാനാവൂ.
കേടായ വൈദ്യുതി മീറ്റര്‍ ഉടന്‍ മാറ്റിനല്‍കാന്‍ സംസ്ഥാനങ്ങളില്‍ കൃത്യമായ സംവിധാനമുണ്ടാക്കണം. വൈദ്യുതി ബില്‍ സുതാര്യവും ജനങ്ങള്‍ക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിലുമാകണം. അതില്‍ പരാതിയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കണം. ഇതിനായി പ്രത്യേകം കണ്‍സ്യൂമര്‍ ഗ്രീവന്‍സ് സെല്‍ മാനേജര്‍മാരെ നിയമിക്കണം.
നിലവില്‍ വൈദ്യുതി ബില്‍ സംസ്ഥാനത്ത് സുതാര്യമല്ലെന്ന് പരാതിയുണ്ട്. താത്ക്കാലിക വൈദ്യുതി കണക്ഷന്‍ അപേക്ഷിച്ച് 48 മണിക്കൂറിനകം നല്‍കണം. പുതിയ വൈദ്യുതി കണക്ഷന്‍ നഗരങ്ങളില്‍ ഏഴ് ദിവസത്തിനകവും മുനിസിപ്പാലിറ്റികളില്‍ 15 ദിവസത്തിനകവും ഗ്രാമങ്ങളില്‍ 30ദിവസത്തിനകവും നല്‍കണമെന്നും നിയമം അനുശാസിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.