'ഭാഷ നിയന്ത്രിക്കണം; വിദ്വേഷ പരാമര്‍ശം പാടില്ല': മാര്‍ഗ രേഖയുമായി ബി.ജെ.പി

'ഭാഷ നിയന്ത്രിക്കണം; വിദ്വേഷ പരാമര്‍ശം പാടില്ല': മാര്‍ഗ രേഖയുമായി ബി.ജെ.പി

ന്യൂഡൽഹി: നബി വിരുദ്ധ പരാമര്‍ശം വിവാദങ്ങൾക്ക് ഇടയാക്കിയതോടെ പാര്‍ട്ടി വക്താക്കള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശവുമായി ബിജെപി.

ഒരു മതത്തെയും വിമര്‍ശിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നവര്‍ മാത്രം ചര്‍ച്ചകളില്‍ പങ്കെടുത്താല്‍ മതിയെന്നും മാര്‍ഗ നിര്‍ദ്ദേശമുണ്ട്.

മത ചിഹ്നങ്ങളെ വിമര്‍ശിക്കരുതെന്നും പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സങ്കീര്‍ണമായ സര്‍ക്കാര്‍ വിഷയങ്ങളെ കുറിച്ച്‌ സംസാരിക്കരുത്. സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കാനും നിര്‍ദേശമുണ്ട്.

അതിനിടെ ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവന അപലപിച്ച്‌ തുര്‍ക്കിയും രംഗത്തെത്തി. നേതാക്കള്‍ക്കെതിരായ പാര്‍ട്ടി നടപടിയെ മലേഷ്യ സ്വാഗതം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.