തിരുവനന്തപുരം: ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ട് തിരികെ പിടിച്ച് കേരള പൊലീസ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കേരള പൊലീസിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഓക്ക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.
3.14 ലക്ഷം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഓക് പാരഡൈസ് എന്ന ഹാക്കേഴ്‌സാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത ശേഷം പേര് ഓക് പാരഡൈസ് എന്ന് മാറ്റിയിരുന്നു.
എന്‍എഫ്ടി, ക്രിപ്‌റ്റോ പോലുള്ള ന്യൂജെന്‍ നിക്ഷേപ മാര്‍ഗങ്ങള്‍ക്ക് പിന്തുണ കണ്ടെത്താനായി കൂടുതല്‍ ഫോളോവേര്‍സുള്ള ഇത്തരം ഹാന്റിലുകള്‍ ഹാക്ക് ചെയ്യുന്ന ന്യൂജന്‍ സംഘങ്ങളുണ്ട്. ഇവരാണ് കേരള പൊലീസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ് സംശയം.
2013 സെപ്തംബര്‍ മുതലാണ് കേരള പൊലീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് സജീവമായത്. രാത്രി എട്ട് മണിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് സൂചന. അക്കൗണ്ടില്‍ നിന്നും നിരവധി ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതെല്ലാം പോലീസ് സൈബര്‍ ടീം നീക്കം ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.