രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളില്‍ രോഗികളായത് 7,240 പേര്‍

രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിനുള്ളില്‍ രോഗികളായത് 7,240 പേര്‍


ന്യൂഡല്‍ഹി: ഒരിടവേളയ്ക്കു ശേഷം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രോഗികളുടെ എണ്ണം കൂടിയതും രാജ്യത്താകെ പരിശോധന കര്‍ശനമാക്കിയതുമാണ് പോസിറ്റീവായവരുടെ എണ്ണത്തിലും പ്രതിഫലിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,240 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസവും 40 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കുന്നതിനിടെയാണ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത്.

രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 32,498 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രോഗം ബാധിച്ച് എട്ടു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 5,24,723 ആയി. ബുധനാഴ്ച മഹാരാഷ്ട്രയില്‍ 2,701 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 42 ശതമാനവും മുംബൈയിലാണ്. കേരളത്തില്‍ 24 മണിക്കൂറിനിടെ 2,193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു മരണങ്ങളും സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.