പുതിയ സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെ നടപ്പാക്കാനൊരുങ്ങി കേന്ദ്രം

പുതിയ സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെ നടപ്പാക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് പുതിയ സമൂഹമാധ്യമ നയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം സമൂഹമാധ്യമ നയം ജൂലൈ അവസാനത്തോടെ ഉണ്ടാകുമെന്നാണ് സൂചന.

ഇത് സംബന്ധിച്ച പുതിയ കരട് ഭേദഗതി പൊതുജനാഭിപ്രായം തേടുന്നതിനായി ഐടി മന്ത്രാലയം വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ പിടിമുറുക്കുന്നതാണ് പുതിയ കരടെന്നാണ് വിലയിരുത്തൽ.

പരാതിക്കാരന് അപ്പീലുമായി നേരിട്ട് കോടതിയെ സമീപിക്കുന്നതിന് പകരം പുതിയ അപ‍‍്‌ലറ്റ് സംവിധാനത്തിലൂടെ പരാതികള്‍ സമര്‍പ്പിക്കാം എന്നതാണ് നയത്തിലെ പ്രധാനകാര്യം. പരാതികളില്‍ കമ്പനിയുടെ തീരുമാനം വന്ന് 30 ദിവസത്തിനകം അപ‍‍്‌ലറ്റ് കമ്മറ്റിയെ സമീപിക്കാന്‍ കഴിയും.

കൂടാതെ പരാതിക്കാരന് നേരിട്ട് കോടതിയെ സമീപിക്കാനും അവകാശമുണ്ട്. കമ്പനികളുടെ പരാതി പരിഹാര ഓഫീസറല്ല അന്തിമ തീരുമാനമെടുക്കേണ്ടതെന്ന സൂചനയും കേന്ദ്രം നല്‍കുന്നുണ്ട്.

അപകീര്‍ത്തി, അശ്ലീലം പകര്‍പ്പവകാശലംഘനം, ആള്‍മാറാട്ടം അടക്കം പത്ത് തരം പരാതികള്‍ ലഭിച്ചാല്‍ 72 മണിക്കൂറിനകം നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുതുതായി പുറത്തിറക്കിയ കരടില്‍ വ്യക്തമാക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.