ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഇടപാടുകളുടെ പരിധി ഉയർത്തി ആർബിഐ

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഇടപാടുകളുടെ പരിധി ഉയർത്തി ആർബിഐ

ന്യൂഡൽഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഇടപാടുകളുടെ പരിധിയില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വിവിധ വരിസംഖ്യകള്‍ അടയ്ക്കുന്നതിന് ഏര്‍പ്പെടുത്തിയ പരിധിയാണ് പുതുക്കിയത്. 5,000 രൂപയില്‍ നിന്നും 15,000 രൂപയായാണ് ഇടപാട് പരിധി ഉയര്‍ത്തിയത്.

ഇ- മാന്‍ഡേറ്റിന് പുതിയ ചട്ടം രൂപീകരിക്കുന്നതോടെ ഉപയോക്താക്കളുടെ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താന്‍ കഴിയും. ഇന്‍ഷുറന്‍സ്, ഗ്യാസ്, വൈദ്യുതി ബില്ലുകള്‍, വിദ്യാഭ്യാസ ഫീസ് തുടങ്ങി വിവിധ ഇടപാടുകള്‍ നടത്തുന്നതിനാണ് ഇ- മാന്‍ഡേറ്റ് നല്‍കുന്നത്.

വിവിധ സേവനങ്ങള്‍ക്ക് പണമടയ്ക്കാനുള്ള സമയമായാല്‍ സേവന ദാതാക്കള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം അയക്കും. ഈ സന്ദേശത്തിന് അനുസൃതമായി അക്കൗണ്ടില്‍ നിന്നും പണം ഈടാക്കാന്‍ ഇ- മാന്‍ഡേറ്റ് വഴി അനുമതി ലഭിക്കും. ഇത്തരം ഇടപാടുകള്‍ക്കാണ് റിസര്‍വ് ബാങ്ക് പരിധി ഏര്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.