കൂളായി സൈക്കിളോടിച്ച് ഗൊറില്ല; മറിഞ്ഞു വീണതോടെ തൂക്കിയെടുത്ത് ദൂരേക്ക്: കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കും വീഡിയോ വൈറൽ

കൂളായി സൈക്കിളോടിച്ച് ഗൊറില്ല; മറിഞ്ഞു വീണതോടെ തൂക്കിയെടുത്ത് ദൂരേക്ക്: കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കും വീഡിയോ വൈറൽ

നിരവധി ഗൊറില്ലകളുടെ മുൻപിൽ ഗമയ്ക്ക് കൂളായി സൈക്കിളോടിച്ച് വരുന്ന ഒരു ഗൊറില്ല. എന്നാൽ ബാലൻസ് തെറ്റി സൈക്കിളിനൊപ്പം മറിഞ്ഞു വീഴുന്നതാണ് പിന്നിടുള്ള കാഴ്ച. വീണതിന്റെ ദേഷ്യത്തിൽ ഏതാനും നിമിഷങ്ങൾക്കുള്ളിൽ സൈക്കിളിനെ തൂക്കിയെടുത്ത് ദൂരേക്ക് വലിച്ചെറിയലാണ് പിന്നെ.

സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നാകെ ചിരിപ്പിച്ച ഗൊറില്ലയുടെ ഈ രസകരമായ വീഡിയോ വൈറലായിരിക്കുകയാണ്. 'സ്റ്റുപിഡ് സൈക്കിൾ' എന്നാണ് ഐഎഫ്എസ് ഓഫീസർ സമ്രാട്ട് ഗൗഡ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്. ഒപ്പം, നിരവധി രസകരമായ കമന്റുകളും. 'ആരെയെങ്കിലും ഇംപ്രസ് ചെയ്യാനുള്ള പരാക്രമം ഇത്തരത്തിലേ അവസാനിക്കൂ', നമുക്ക് കുറച്ചുകൂടി നല്ല സൈക്കിൾ അവന് വാങ്ങിക്കൊടുക്കാം. അവൻ നല്ലതുപോലെ സൈക്ലിങ് എൻജോയ് ചെയ്യട്ടെ' തുടങ്ങിയ നിരവധി കമന്റുകൾ കാഴ്ചക്കാർ പങ്കുവെച്ചത്. എന്നാൽ വീഡിയോയിലുള്ളത് ഗൊറില്ലയെ പോലെ വേഷമിട്ട മനുഷ്യനാണെന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.