ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ആകെ 15 സംസ്ഥാനങ്ങളിലാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്.
57 രാജ്യസഭ സീറ്റുകളില്‍ ഉത്തര്‍പ്രദേശ്, തമിഴ്നാട്, ബീഹാര്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ 41 സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞ വെള്ളിയാഴ്ച എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് മത്സരമുള്ളത്. 'കുതിരക്കച്ചവട' സാധ്യത ഭയന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികള്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. കര്‍ണാടകയിലെ ജെഡിഎസ് എംഎല്‍എമാരെയാണ് റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുന്നത്. 32 എംഎല്‍എമാരെ ബെംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് മാറ്റിയത്.
മഹാരാഷ്ട്രയില്‍ നിന്ന് ഒഴിവുള്ള ആറ് സീറ്റിലേക്ക് ഏഴ് സ്ഥാനാര്‍ഥികാളാണ് മത്സരിക്കുന്നത്. 42 വോട്ടാണ് ജയിക്കാന്‍ വേണ്ടത്. 152 സീറ്റുകളാണ് ഭരണകക്ഷിയായ മഹാവികാസ് അഘാഡി സഖ്യത്തിന് ഉള്ളത്. ബിജെപിക്ക് 106 സീറ്റും ഉണ്ട്.
മഹാവികാസ് അഘാഡിയിലെ കക്ഷികളായ എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന എന്നിവര്‍ക്ക് ഓരോ സീറ്റിലും ബിജെപിയ്ക്ക് രണ്ട് സീറ്റിലും വിജയിക്കാം. അവശേഷിക്കുന്ന ആറാമത്തെ സീറ്റിലേക്ക് ബിജെപിയും ശിവസേനയും ഓരോ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയിട്ടുണ്ട്.
കര്‍ണാടകയില്‍ നിന്ന് ഒഴിവുള്ള നാല് സീറ്റുകളിലേക്ക് ആറ് സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ജയിക്കാന്‍ 45 വോട്ടുകളാണ് വേണ്ടത്. നിലവിലെ കക്ഷി നില അനുസരിച്ച് ബിജെപിയ്ക്ക് രണ്ടും കോണ്‍ഗ്രസിന് ഒര് സീറ്റിലും ജയിക്കാം. നാലാമത്തെ സീറ്റ് നേടാമെന്ന് കണക്കുകൂട്ടിയ ജെഡിഎസിന് തിരിച്ചടിയായി കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.