തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. വിവാദങ്ങള്‍ക്കൊപ്പം തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ തോല്‍വിയും ചര്‍ച്ചയാകും.
ഉപതെരഞ്ഞെടുപ്പിലെ തോല്‍വി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കിയിരുന്നു. ബൂത്ത് തലം മുതല്‍ മണ്ഡലം കമ്മിറ്റി നല്‍കിയ ഫലവും യഥാര്‍ത്ഥ ഫലവും തമ്മിലുള്ള താരതമ്യത്തില്‍ വ്യത്യാസം വലുതാണ്.
2500 വോട്ടിന് ജയിക്കാനോ തോല്‍ക്കാനോ സാധ്യതയുണ്ടെന്ന് സിപിഎം ആഭ്യന്തരമായി വിലയിരുത്തിയ ഇടത്താണ് 25,000 വോട്ടിന്റെ വന്‍ തോല്‍വി എല്‍ഡിഎഫ് നേരിട്ടത്. 2021 നെ അപേക്ഷിച്ച് ബൂത്തുകളുടെ എണ്ണത്തിലെ ലീഡ് ഈ തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്നായി കുറഞ്ഞതും തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു.
ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ ക്ഷീണത്തില്‍ നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 2016 ല്‍ നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്ന ആരോപണമാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് സ്വപ്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.