ന്യൂഡൽഹി: നീറ്റ് പിജി പ്രവേശനത്തില്‍ ഒഴിവ് വന്ന സീറ്റുകള്‍ നികത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
നീറ്റ് 2021-ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള 1456 ബിരുദാനന്തര മെഡിക്കല്‍ സീറ്റുകള്‍ നികത്തേണ്ടതില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
ജസ്റ്റിസ് എം ആര്‍ ഷാ, അനിരുന്ധാ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. ഒന്നര വര്‍ഷത്തിന് ശേഷം കൗണ്‍സിലിംഗ് വീണ്ടും ആരംഭിച്ചാല്‍ കോഴ്സിന്റെ ഗുണമേന്മ നഷ്ടപ്പെടുമെന്നും, ആരോഗ്യ മേഖലയില്‍ വിട്ട് വീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഒഴിവു വന്ന സീറ്റുകള്‍ ഡോക്ടര്‍മാര്‍ക്കുള്ളതല്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. ഇത് അധ്യാപകര്‍ക്കുള്ളതാണ്. സാധാരണയായി വിദ്യാര്‍ഥികള്‍ ഈ സീറ്റ് തിരഞ്ഞെടുക്കാറില്ല. മുന്‍വര്‍ഷങ്ങളിലും ഈ സീറ്റുകളില്‍ ഇതുപോലെ ഒഴിവു വന്നിരുന്നു.
നീറ്റ് 2021-ലെ അഖിലേന്ത്യാ ക്വാട്ട പ്രകാരം ഒഴിവുള്ള 1456 ബിരുദാനന്തര മെഡിക്കല്‍ സീറ്റുകള്‍ നികത്തുന്നതിന് പ്രത്യേക കൗണ്‍സിലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.