സംസ്ഥാനത്തെ ലൈംഗികാതിക്രമ കേസുകളിൽ 24 മണിക്കൂറിനകം നടപടി; പോലീസിന് പുതിയ നിർദ്ദേശം

സംസ്ഥാനത്തെ ലൈംഗികാതിക്രമ കേസുകളിൽ 24 മണിക്കൂറിനകം നടപടി; പോലീസിന് പുതിയ നിർദ്ദേശം

തിരുവനന്തപുരം: ലൈംഗികാതിക്രമം, ബാലപീഡനം എന്നീ കേസുകളില്‍ 24 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നിന്ന് നിര്‍ദേശം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ നിർദേശം.

ഇതോടെ പൊലീസ് കണ്‍ട്രോള്‍ റൂമിലോ, സ്‌റ്റേഷനിലോ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വിക്ടിം ലെയ്‌സന്‍ ഓഫീസറെ നിയമിക്കണം. ഇവിടെ അന്വേഷണ ഉദ്യോഗസ്ഥനാണ് നടപടി എടുക്കേണ്ടത്. ലെയ്‌സണ്‍ ഓഫീസര്‍ പരാതിക്കാരുമായി ഉടന്‍ ബന്ധപ്പെടണം. വേണ്ട സുരക്ഷ ഉറപ്പ് വരുത്തുകയും വേണം.

അന്വേഷണം ആരംഭിച്ച്‌ 48 മണിക്കൂറിനുള്ളില്‍ ലെയ്‌സണ്‍ ഓഫീസറെ നിയമിക്കണം എന്നായിരുന്നു ഇതുവരെയുള്ള ചട്ടം. അന്വേഷണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുക, തെറ്റായ പ്രചാരണങ്ങളിലൂടെ അന്വേഷണത്തെ തടസപ്പെടുത്താനുള്ള നീക്കങ്ങള്‍ തടയുക എന്നിവയും ലെയ്‌സണ്‍ ഓഫീസറുടെ ചുമതലയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.