രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 8,329 പേര്‍ക്ക് രോഗബാധ

രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു;  കഴിഞ്ഞ 24 മണിക്കൂറിനിടെ 8,329 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കോവിഡ് രോഗികളിൽ കൂടുതലും.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 8000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,329 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ സ്ഥിരീകരണ നിരക്കാണിത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇതിനു മുമ്പ് രോഗികളുടെ എണ്ണം 8000 കവിഞ്ഞത്. 8,013 രോഗികള്‍.

24 മണിക്കൂറിനിടെ 10 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് 40,370 കോവിഡ് രോഗികളാണുള്ളത്. രാജ്യത്തെ പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 2.13 ശതമാനമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.