കൊല്ലത്തു നിന്ന് കാണാതായ രണ്ടര വയസുകാരനെ മലമുകളില്‍ നിന്ന് കണ്ടെത്തി; സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്

കൊല്ലത്തു നിന്ന് കാണാതായ രണ്ടര വയസുകാരനെ മലമുകളില്‍ നിന്ന് കണ്ടെത്തി; സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്

കൊല്ലം: അഞ്ചലില്‍ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി. വീടിന് അടുത്തുള്ള കുന്നിന്റെ മുകളില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തടിക്കാട് സ്വദേശികളായ അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കാണാതായത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഇന്നലെ നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായില്ല കൂടാതെ കനത്ത മഴ കാരണം രാത്രി ഒരുമണിയോടെ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയും ശേഷം പുലര്‍ച്ചെ 5 മണിയോടെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

അമ്മ വീട്ടില്‍ കുട്ടി ഉണ്ടാകുമെന്ന് അച്ഛന്‍ വീട്ടുകാരും അച്ഛന്‍ വീട്ടില്‍ കുട്ടിയുണ്ടാകുമെന്ന് അമ്മ വീട്ടുകാരും കരുതിയിരുന്നു. ഒടുവില്‍ രണ്ടിടത്തും കുട്ടിയില്ലെന്ന് മനസിലാക്കിയതോടെയാണ് കുട്ടിയെ തിരയാന്‍ തുടങ്ങിയത്. കുട്ടിയെ കാണാതായതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.