കൊച്ചി: അഞ്ച് രൂപയ്ക്ക് ടിക്കറ്റെടുത്ത് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാൻ സൗകര്യവുമായി കൊച്ചി മെട്രോ. അഞ്ചാം പിറന്നാള്‍ ദിനമായ 17നാണ് മെട്രോ ഈ സൗകര്യം ഒരുക്കുന്നത്.
കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്‌റ്റേഷനുകളില്‍ ഇപ്പോള്‍ ആഘോഷപ്രതീതിയാണ്. ഈ മാസം ഒന്നാം തീയതി ആരംഭിച്ച ഫെസ്റ്റ് 18ന് അവസാനിക്കും.
ഫെസ്റ്റിനോടനുബന്ധിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ഫ്ളാഷ് മോബും സംഗീത വിരുന്നുമെല്ലാം കാണാന്‍ ആളുകളേറെയുണ്ട്. ആലുവ സ്റ്റേഷനില്‍ നടന്ന പുല്ലാങ്കുഴല്‍ കച്ചേരി, ഇടപ്പള്ളിയില്‍ അംഗപരിമിതര്‍ അവതരിപ്പിച്ച ഗാനമേള തുടങ്ങിയവയ്ക്കും ആസ്വാദകരേറെയുണ്ടായിരുന്നു.
ഫണ്‍ഗെയിമുകളില്‍ നിരവധി കുട്ടികളും യുവാക്കളും പങ്കെടുക്കുന്നുണ്ട്. ട്രഷര്‍ ഹണ്ട് മത്സരങ്ങള്‍ക്കും പ്രിയമേറെ. സിമാറ്റിക് മ്യൂസിക് ബാന്‍ഡിന്റെ സംഗീത പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടിയുംകോലും ഉള്‍പ്പടെയുള്ള പഴയകാല കളികളില്‍ നിരവധി മുതിര്‍ന്നവരും പങ്കെടുക്കുന്നു. മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.