വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി; 30 വരെ അപേക്ഷിക്കാം

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച്  യു.പി.എസ്.സി; 30 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് (യു.പി.എസ്.സി) കമ്മീഷന്റെ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക സൈറ്റായ upsc.gov.in വഴി പോസ്റ്റുകള്‍ക്ക് അപേക്ഷിക്കാം.

തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂണ്‍ 30 വരെയാണ്. സയന്റിഫിക് ഓഫീസര്‍,
അസിസ്റ്റന്റ് മൈനിംഗ് ജിയോളജിസ്റ്റ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയ 24 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

അപേക്ഷകര്‍ 25 രൂപ അപേക്ഷ ഫീസ് അടക്കണം. പണമായോ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റര്‍ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ മാത്രം. എസ്. സി/എസ്.ടി/പി.ഡബ്ലി.ബി.ഡി/വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് ഇല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. തസ്തികകള്‍ക്കനുസരിച്ച്‌ വിദ്യാഭ്യാസ യോഗ്യതകളും വ്യത്യസ്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.