ബിഷപ്പ് ഫ്രാങ്കോ ജലന്ധർ രൂപതയിലേക്ക് തിരിച്ചെത്തുന്നുവോ? കോടതി വിധി അംഗീകരിച്ച് വത്തിക്കാൻ

ബിഷപ്പ് ഫ്രാങ്കോ ജലന്ധർ രൂപതയിലേക്ക് തിരിച്ചെത്തുന്നുവോ? കോടതി വിധി അംഗീകരിച്ച്  വത്തിക്കാൻ

ജലന്ധർ : ബിഷപ്പ് ഫ്രാങ്കോ കേസിൽ കോടതി വിധി വന്ന് ആറ് മാസത്തിന് ശേഷം,  വിധി വത്തിക്കാൻ അംഗീകരിച്ചതായി അപ്പസ്തോലിക് ന്യൂൺഷ്യോ  ജലന്ധറിൽ അറിയിച്ചു. ശനിയാഴ്ച ജലന്ധറിൽ നടന്ന വൈദീകരുടെ മീറ്റിംഗിലാണ് ഇത് സംബന്ധിച്ച് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച്  ബിഷപ്പ്  ലിയോപോൾഡോ ഗിറെല്ലി   പ്രസ്താവന നടത്തിയത്.   “ദൈവത്തിന്റെ കോടതിയിൽ ഉണ്ടായിരുന്ന സത്യം രാജ്യത്തിന്റെ കോടതിയിലൂടെ വന്ന് സഭ അംഗീകരിച്ചു. “ എന്ന് ബിഷപ്പ് ഫ്രാങ്കോ ഇത് സംബന്ധിച്ച് പ്രതികരിച്ചു.

മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ല എന്ന് കണ്ട് വിചാരണക്കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധി വന്ന് ആറുമാസങ്ങൾക്ക് ശേഷമാണ് വത്തിക്കാൻ ഈ വിധി ഔദ്യോഗികമായി അംഗീകരിക്കുന്നത്. ഇതോടു കൂടി രൂപതാ  ഭരണത്തിലേക്ക്  അദ്ദേഹം  തിരിച്ചു വരുവാനുള്ള വഴികൾ തുറക്കുകയാണ്. പഞ്ചാബിലെ മയക്കുമരുന്ന് ലോബിക്കെതിരെ അദ്ദേഹം സ്വീകരിച്ച നടപടികളാണ് വിവാദങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വിശ്വസിക്കുന്നു. എന്നാൽ വിധിക്കെതിരെ സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഉണ്ടെന്ന് പറയുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ പോയത് കേസിൽ വാദി ഭാഗത്തിന് വലിയ തിരിച്ചടിയായിരുന്നു.

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിലെ ഒരു കോടതി വിധിക്ക് വത്തിക്കാൻ പരസ്യമായി അംഗീകാരം നൽകുന്നത്. ബിഷപ്പ് ഫ്രാങ്കോ കേസിനെ സസൂക്ഷ്മം നിരീക്ഷിച്ചു വന്നിരുന്ന വത്തിക്കാൻ,  കോടതി വിധി വന്നതിനെ തുടർന്ന്   ആറുമാസത്തോളം   പഠിച്ചതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനം കൈകൊണ്ടത്.  വിധിക്കു ശേഷം സർക്കാർ നൽകിയ അപ്പീൽ കൂടി വത്തിക്കാൻ പരിഗണിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.