വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാർ; രാജ്യത്ത് സ്റ്റോക്ക് ഉള്ള കല്‍ക്കരി ഉടന്‍ താപനിലയങ്ങളില്‍ എത്തിക്കും

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാർ; രാജ്യത്ത് സ്റ്റോക്ക് ഉള്ള കല്‍ക്കരി ഉടന്‍ താപനിലയങ്ങളില്‍ എത്തിക്കും

ന്യൂഡൽഹി: കല്‍ക്കരി ക്ഷാമം മൂലം രാജ്യത്തുണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍.

രാജ്യത്ത് സ്റ്റോക്ക് ഉള്ള കല്‍ക്കരി ഉടന്‍ താപനിലയങ്ങളില്‍ എത്തിക്കുമെന്ന് കല്‍ക്കരി മന്ത്രാലയം . 2021 ഏപ്രിലിനെ അപേക്ഷിച്ച്‌ 27.2 ശതമാനം അധികം കല്‍ക്കരി ഇത്തവണ കോള്‍ ഇന്ത്യ ലിമിറ്റഡ് ഉത്പാദിപ്പിച്ചു. നിലവില്‍ പ്രതിസന്ധി ഇല്ലെന്നും കല്‍ക്കരി മന്ത്രാലയം വ്യക്തമാക്കി.

യുദ്ധകാലാടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനായി മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളടക്കം 657 ട്രെയിനുകള്‍ കേന്ദ്രം റദ്ദാക്കിയിരുന്നു. കൂടുതല്‍ റാക്കുകള്‍ സജ്ജജമാക്കി കല്‍ക്കരി ട്രെയിനുകള്‍ ഓടിക്കാനാണ് ഈ നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.