കലാപ ശ്രമം; അമേരിക്കന്‍ തീവ്ര ഗ്രൂപ്പായ പാട്രിയറ്റ് ഫ്രണ്ടിന്റെ 31 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കലാപ ശ്രമം; അമേരിക്കന്‍ തീവ്ര ഗ്രൂപ്പായ പാട്രിയറ്റ് ഫ്രണ്ടിന്റെ 31 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ഐഡഹോ: കോയര്‍ ഡി അലീന്‍ നഗരത്തില്‍ നടന്ന ഒരു പ്രൈഡ് പരേഡിന് സമീപം ഒത്തുകൂടിയ തീവ്ര ആശയ പ്രചാരണ ഗ്രൂപ്പായ പാട്രിയറ്റ് ഫ്രണ്ടിന്റെ 31 പ്രവര്‍ത്തകരെ ഐഡഹോ പൊലീസ് അറസ്റ്റ് ചെയ്തു. തീവ്ര വംശീയ അജണ്ട വച്ചുപുലര്‍ത്തുന്ന സംഘം കലാപ ഉദ്ദേശത്തോടെയാണ് ഒത്തുകൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ പക്കല്‍ നിന്ന് ഗ്രനേഡുകളും തോക്കുകളും ലഘുരേഖകളും പിടിച്ചെടുത്തു.

പാട്രിയറ്റ് ഫ്രണ്ടുമായി ബന്ധപ്പെട്ട സമാനമായ വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവര്‍ എത്തിയത്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇവരെ പരിശോധിച്ചപ്പോഴാണ് കലാപ ഉദ്ദേശത്തോടെ കൈയ്യില്‍ കരുതിയിരുന്ന സ്‌ഫോടക വസ്തുക്കളും മാരകായുധങ്ങളും പിടിച്ചെടുത്തതെന്ന് അലെന്‍ പോലീസ് ചീഫ് ലീ വൈറ്റ് പറഞ്ഞു.



അമേരിക്കയിലെ പല സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ് പ്രതികള്‍. ഇവരുടെ മുന്നേറ്റം തടയാനായതിനാല്‍ അക്രമണ സംഭവങ്ങള്‍ ഒഴിവാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ലോക്കല്‍ പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഫാസിസറ്റ് വിരുദ്ധ ആശയം പ്രചരിപ്പിക്കുന്ന പാട്രിയറ്റ് ഫ്രണ്ട് എന്ന സംഘടന 2017 ലാണ് രൂപീകരിക്കുന്നത്. കൗമാരക്കാരനായിരുന്ന തോമസ് റയാന്‍ റൂസോ ആണ് സ്ഥാപകന്‍. അമേരിക്കയില്‍ 25 സംസ്ഥാനങ്ങളില്‍ സംഘടനയുടെ സാന്നിധ്യമുണ്ട്. ഔദ്യോഗിക കണക്ക് പ്രകാരം മുന്നൂറ് സന്നദ്ധ പോരാളികള്‍ സംഘടനയ്ക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.