ഇന്ത്യയെ പിണക്കിയാലുള്ള അപകടം തിരിച്ചറിഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍: കുവൈറ്റിന്റെ പാത പിന്തുടരാന്‍ കൂടുതല്‍ രാജ്യങ്ങള്‍; ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ നീക്കം നടത്തിയവര്‍ ഒറ്റപ്പെടുന്നു

ഇന്ത്യയെ പിണക്കിയാലുള്ള അപകടം തിരിച്ചറിഞ്ഞ് ഗള്‍ഫ് രാജ്യങ്ങള്‍: കുവൈറ്റിന്റെ പാത പിന്തുടരാന്‍ കൂടുതല്‍ രാജ്യങ്ങള്‍; ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ നീക്കം നടത്തിയവര്‍ ഒറ്റപ്പെടുന്നു

ന്യൂഡല്‍ഹി: മതനിന്ദ വിഷയം ആളിക്കത്തിച്ച് ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ ഒരുകൂട്ടം ഇസ്ലാമിസ്റ്റുകള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയത്തിലേക്ക്. ഇന്ത്യ വിരുദ്ധ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയവരെ നാടുകടത്താന്‍ കുവൈറ്റ് തീരുമാനിച്ചതോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും സമാന നീക്കങ്ങളിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്.

ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതും നിലപാട് മാറ്റത്തിന് കാരണമായതായി രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇന്ത്യ ഗള്‍ഫിനെ ആശ്രയിക്കുന്നതിന്റെ പതിന്മടങ്ങ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇന്ത്യയെ ആവശ്യമുണ്ട്. ഭക്ഷ്യ വസ്തുക്കള്‍, തൊഴിലാളികള്‍ തുടങ്ങി പല മേഖലകളിലും ഇന്ത്യന്‍ സഹായം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അനിവാര്യമാണ്.

പ്രവാചക നിന്ദയുടെ പേരില്‍ ഇന്ത്യ മാപ്പു പറയണമെന്ന് ആദ്യഘട്ടത്തില്‍ വാശിപിടിച്ച ഇറാന്‍ പോലും ഇപ്പോള്‍ കാര്യമായി പ്രതികരിക്കുന്നില്ല. ഖത്തറും തുര്‍ക്കിയും അവിടങ്ങളിലെ ചില ഇന്ത്യ വിരുദ്ധ സംഘടനകളുമാണ് വിഷയം കത്തിച്ചു നിര്‍ത്താന്‍ പണിപ്പെടുന്നത്. എന്നാല്‍ കുവൈറ്റ് ഇന്ത്യ വിരുദ്ധ നിലപാടുകാരെ നാടു കടത്തുമെന്ന് അറിയിച്ചതോടെ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിസന്ധിയിലായി.

മതനിന്ദ വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് ഇന്ത്യ എണ്ണ വാങ്ങല്‍ നയത്തില്‍ മാറ്റംവരുത്തിയത്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എണ്ണ വാങ്ങുന്നതില്‍ ഗള്‍ഫ് ആശ്രയത്വം കുറച്ചുകൊണ്ട് വരികയാണ്. റഷ്യയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ വര്‍ധിപ്പിച്ചതും ഇതു കണ്ടുകൊണ്ടാണ്. ഭാവിയിലും ഈ നയം തന്നെ തുടരാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.