മേപ്പാടി : ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതും, പ്രതിസന്ധികൾ സൃഷ്ടിക്കുന്നതുമായ ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധ റാലിയുമായി മാനന്തവാടി രൂപതയുടെ കീഴിലുള്ള റിപ്പൺ ഇടവക.
കേന്ദ്ര -കേരള സർക്കാരുകൾ ജനത്തിന്റെ ആശങ്കകൾ തിരിച്ചറിഞ്ഞ്, ജനിച്ച മണ്ണിലുള്ള നിലനിൽപ്പ് ഉറപ്പുവരുത്താൻ തയ്യാറാകണമെന്ന് ഇടവക വികാരി ഫാ. സണ്ണി കൊള്ളറത്തോട്ടം പറഞ്ഞു. കുട്ടികളും മുതിർന്നവരുമടക്കം മുന്നൂറിലേറേ പേർ പ്രതിഷേധ റാലിയിൽ അണിനിരന്നു. ജോർജ്ജ് റാത്തപ്പള്ളി, അബ്രാഹം പാലക്കലോടി, ജസ്റ്റിൻ പാലക്കലോടി, ഷിജു പൂളിക്കൽ, ജോൺസൺ കുറ്റിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
കേരളാ തമിഴ്നാട് അതിർത്തിയിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന, ബഫർ സോൺ നിയമത്തിന്റെ ദൂഷ്യവശങ്ങൾ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന ഒരു വയനാടൻ ജനവാസകേന്ദ്രമാണ് റിപ്പൺ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.