ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
10 പേര്‍ മരിച്ചു. 4,592 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 47,995 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കോവിഡ് നിരക്ക് എട്ടായിരത്തിന് മുകളിലെത്തുന്നത്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,771 ആയി. രോഗമുക്തി നേടിയത് 4,26,57,335 പേരാണ്.
രാജ്യത്തെ കോവിഡ് ബാധിതരില്‍ 70 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്.
മുംബൈയില്‍ 1,803 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തില്‍ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഡല്‍ഹി 735, കൊല്‍ക്കത്ത 123, ചെന്നൈ 124, ബംഗളൂരൂ 429 എന്നിങ്ങനെയാണ് നഗരങ്ങളിലെ കോവിഡ് ബാധിതര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.