പൊതു ഗതാഗത സംവിധാനമുപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

പൊതു ഗതാഗത സംവിധാനമുപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

റാസല്‍ഖൈമ: പൊതുഗതാഗതങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വിലപിടിപ്പുളള സാധനങ്ങള്‍ മോഷ്ടിക്കപ്പെടാതെ സുക്ഷിക്കാന്‍ ജാഗ്രതവേണമെന്ന് പോലീസ്. പോക്കറ്റടിയടക്കമുളള കുറ്റകൃത്യങ്ങള്‍ തടയാന്‍ ബോധവല്‍ക്കരണ ക്യാംപെയിന്‍ ആരംഭിച്ചിരിക്കുകയാണ് അധികൃതർ. 

തിരക്കുളള സമയങ്ങളിലാണ് പലപ്പോഴും പോക്കറ്റടിയടക്കമുളള കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് റാസല്‍ ഖൈമ മീഡിയ ആന്‍റ് പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയറക്ടർ കേണല്‍ അബ്ദുളള അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ നുഐമി പറഞ്ഞു. അടുത്ത് സൗഹൃദഭാവിച്ചാണ് പലരും മോഷണം നടത്തുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൊതുഗതാഗതം സൗകര്യം ഉപയോഗപ്പെടുത്തുന്നവർ ഇക്കാര്യം മനസില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എളുപ്പം തുറക്കാവുന്ന ബാഗുകള്‍ ഒഴിവാക്കുകവിലപിടിപ്പുളള സാധനകള്‍ കൈയില്‍ കരുതാതിരിക്കുക. ആവശ്യത്തിനുളള പണം മാത്രം സൂക്ഷിക്കുക. പഴ്സ്, മൊബെല്‍, പണം എന്നിവ ബാക്ക് പോക്കറ്റില്‍ വയ്ക്കാതിരിക്കുക. യാത്രാക്കാരുമായി നിശ്ചിത അകലം പാലിക്കുക. അപരിചിതരുമായി അനാവശ്യസംഭാഷണങ്ങള്‍ ഒഴിവാക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.