ന്യൂഡല്‍ഹി: 114 യുദ്ധ വിമാനങ്ങള്‍ സ്വന്തമാക്കാനൊരുങ്ങി വ്യോമസേന. ഇവയില്‍ 96 എണ്ണം ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിക്കും. 18 വിമാനങ്ങള്‍ വിദേശത്തുനിന്നും വാങ്ങാന്‍ തീരുമാനമായി. ഇവ 'ബൈ ഗ്ലോബല്‍ ആന്‍ഡ് മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് സ്വന്തമാക്കുന്നത്.
60 യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കും. ഇതിനായി ഇന്ത്യന്‍ കറന്‍സിയില്‍ ആകും പണം ചെലവിടുക. യുദ്ധവിമാനങ്ങളുടെ തുക പകുതി ഇന്ത്യന്‍ കറന്‍സിയിലും ബാക്കി വിദേശ കറന്‍സിയിലുമാകും നല്‍കുന്നത്.
ഇതിലൂടെ 60 ശതമാനം മെയ്ക് ഇന്‍ ഇന്ത്യ എന്ന ആശയം ഉറപ്പു വരുത്താനാകുമെന്നാണ് പ്രതിരോധ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന കരാര്‍ സംബന്ധിച്ച് വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളുമായി ഇന്ത്യന്‍ വ്യോമസേന ചര്‍ച്ച നടത്തി.
ബോയിങ്, ലോക്ഹീഡ് മാര്‍ട്ടിന്‍,സാബ് തുടങ്ങി കുറച്ചധികം കമ്പനികള്‍ കരാറില്‍ പങ്കുചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി വ്യോമ മന്ത്രാലയം അറിയിച്ചു. പുതിയ യുദ്ധവിമാനങ്ങള്‍ വരുന്നതോടുകൂടി ചൈന, പാകിസ്താന്‍ അതിര്‍ത്തികളിലെ കടന്ന് കയറ്റം തടയാനും അതിര്‍ത്തികളില്‍ മുഴുവന്‍ സമയം നീരീക്ഷണം നടത്താനും സാധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.