ദുബായ്: ദുബായ് ക്രീക്കിനെ അഭിമുഖീകരിച്ച് സ്ഥിതിചെയ്യുന്ന പുസ്തക ആകൃതിയിലുളള മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.
ഖുർ ആന്‍ സൂക്ഷിക്കുന്ന തടികൊണ്ട് നിർമ്മിച്ച റെഹലിന്‍റെയും തുറന്ന പുസ്തകത്തിന്‍റെയും മാതൃകയിലുളള ലൈബ്രറി അല്‍ ജദ്ദാഫിലാണ് സ്ഥിതിചെയ്യുന്നത്.
ഒരു ബില്ല്യണ്‍ ദിർഹം ചെലവിട്ട് ലൈബ്രറികള്‍ നിർമ്മിക്കുന്ന പദ്ധതിയില്‍ 9 പ്രധാനലൈബ്രറികളുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
ഏഴ് നിലകളുളള കെട്ടിടത്തില്‍ മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രററി ഷെയ്ഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തുഒരു ദശലക്ഷത്തിലധികം പുസ്തകങ്ങളാണ് ഉളളത്. ആറ് ദശലക്ഷത്തിലധികം ഗവേഷണ പ്രബന്ധങ്ങളും ഉളള ലൈബ്രറിയെ വിജ്ഞാനത്തിന്‍റെ വിളക്കുമാടമെന്നാണ് ഷെയ്ഖ് മുഹമ്മദ് വിശേഷിപ്പിച്ചത്.
ജൂണ്‍ 16 മുതല്‍ ലൈബ്രറി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. 2016 ല്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.