മുതിർന്ന നേതാക്കളോടൊപ്പം രാഹുല്‍ വീണ്ടും ഇ.ഡി ഓഫീസിൽ എത്തി; എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം

മുതിർന്ന നേതാക്കളോടൊപ്പം രാഹുല്‍ വീണ്ടും ഇ.ഡി ഓഫീസിൽ എത്തി; എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് രാഹുൽ ഗാന്ധി ഐ.ഡി ഓഫീസിലെത്തി. മുതിർന്ന നേതാക്കളോടൊപ്പമാണ് രാഹുൽ ഗാന്ധി ഇ.ഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യലിന് മുന്നോടിയായി ഐഡി ഓഫീസിന് ചുറ്റും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്.

എന്നാൽ ഇ.ഡിയുടെ നടപടിയിൽ പ്രതിഷേധിച്ച് എ.ഐ.സി.സി പരിസരത്ത് ഇന്നും കോൺഗ്രസിന്റെ കനത്ത പ്രതിഷേധമാണ്. മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞു. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, കേരളത്തിൽ നിന്നുള്ള രാജ്യസഭാ എം.പി ജെബി മേത്തർ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. ജെബി മേത്തറിനെ റോഡിലൂടെ വലിച്ചഴച്ചാണ് പൊലീസ് കൊണ്ടുപോയത്.

തിങ്കളാഴ്ച നിരവധി പ്രവർത്തകർക്കൊപ്പമാണ് രാഹുൽ ഇ.ഡി.ഓഫീസിലേക്ക് പോയതെങ്കിൽ ഇന്ന് അങ്ങനെയുണ്ടാവാതാരിക്കാനായി അതിശക്തമായ സുരക്ഷാ സന്നാഹമാണ് എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിൽ ഒരുക്കിയിരുന്നത്. രാഹുൽ ഗാന്ധിയേയും രണ്ട് അഭിഭാഷകരേയും മാത്രം കടത്തിവിടുമെന്ന നിലപാടിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. ഇതിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയതിനാണ് അറസ്റ്റ്.

റോഡിൽ പോലീസ് ബാരിക്കേഡുകൾ നിരത്തിയിരുന്നു. ഇത് മറികടന്നാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ഒരിഞ്ചുപോലും വീട്ടുകൊടുക്കില്ലെന്നും കെ.സി വേണഗോപാൽ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് മർദിച്ചത്. ഇ.ഡിയല്ല ആരുവന്നാലും മാറില്ലെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.