അബുദബിയില്‍ നിന്ന് കൊച്ചിയിലേക്ക് സർവ്വീസ് ആരംഭിച്ച് ഗോ എയർ

അബുദബിയില്‍ നിന്ന് കൊച്ചിയിലേക്ക് സർവ്വീസ് ആരംഭിച്ച് ഗോ എയർ

അബുദബി: അബുദബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ് ആരംഭിക്കുന്നു. ഈ മാസം 28 നാണ് സർവ്വീസ് ആരംഭിക്കുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 അവധിക്കാലമായതോടെ ടിക്കറ്റ് നിരക്കില്‍ വലിയ വർദ്ധനവ് പ്രകടമാകുന്ന സമയത്ത് ഇളവുകള്‍ പ്രവാസികള്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേർക്ക് വൺവേയ്ക്ക് 577 ദിർഹവും മടക്കയാത്രയ്ക്ക് 1250 ദിർഹവുമാണ് നിരക്ക്. ആഴ്ചയില്‍ മൂന്ന് സർവ്വീസ് ആണ് നിലവില്‍ ഉളളത്. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടായിരിക്കുക. 

ആദ്യഘട്ടത്തില്‍ മൂന്ന് ദിവസമാണ് സർവ്വീസെങ്കിലും പിന്നീട് അഞ്ച് ദിവസമായി സർവ്വീസ് വർദ്ധിപ്പിക്കും. കൊച്ചിയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8.10ന് പുറപ്പെടുന്ന വിമാനം രാത്രി 10.40ന് അബുദാബിയിലെത്തും. തിരിച്ച് 11.40ന് പുറപ്പെട്ട് പുലർച്ചെ 5.15ന് കൊച്ചിയിലെത്തുന്ന രീതിയിലാണ് സമയക്രമം. 

നിലവില്‍ അബുദബിയില്‍ നിന്നും ദുബായില്‍ നിന്നും കണ്ണൂരിലേക്ക് ഗോ എയറിന്‍റെ പ്രതിദിന സർവ്വീസുകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.