നാലടിയില്‍ ഹോങ്കോംഗിനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പിന്; തുടര്‍ച്ചയായ രണ്ടാംതവണ യോഗ്യത നേടുന്നത് ചരിത്രത്തിലാദ്യം

നാലടിയില്‍ ഹോങ്കോംഗിനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പിന്; തുടര്‍ച്ചയായ രണ്ടാംതവണ യോഗ്യത നേടുന്നത് ചരിത്രത്തിലാദ്യം

കൊല്‍ക്കത്ത: ഹോങ്കോംഗിനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ച് ഇന്ത്യ എഎഫ്‌സി ഏഷ്യാകപ്പിന് യോഗ്യത നേടി. അവസാന ഗ്രൂപ്പ് മല്‍സരത്തിലും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇന്ത്യ അടുത്ത വര്‍ഷം നടക്കുന്ന ടൂര്‍ണമെന്റിന് യോഗ്യത നേടിയത്.

ഇന്ത്യയ്ക്കായി അന്‍വര്‍ അലി (2), സുനില്‍ ഛേത്രി (45), മന്‍വീര്‍ സിംഗ് (85), ഇഷാന്‍ പണ്ഡിറ്റ (93) എന്നിവര്‍ വലകുലുക്കി. തുടക്കത്തില്‍ തന്നെ അന്‍വര്‍ അലി നേടിയ ഗോളാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. കൊല്‍ക്കത്തയില്‍ വലിയ ജനക്കൂട്ടത്തിന് മുന്നില്‍ തുടക്കത്തില്‍ തന്നെ ലഭിച്ച സെറ്റ് പീസ് ഇന്ത്യ മുതലെടുക്കുക ആയിരുന്നു. പെനാള്‍ട്ടി ബോക്‌സിലെ കൂട്ടപൊരിച്ചലിന് അവസാനം ആയിരുന്നു അന്‍വര്‍ അലിയുടെ സ്‌ട്രൈക്ക്.

ആദ്യ പകുതിയുടെ അവസാനം ആയിരുന്നു സുനില്‍ ഛേത്രിയുടെ ഗോള്‍. ഇതോടെ ഇന്ത്യ രണ്ട് ഗോളിന് മുന്നില്‍ എത്തി. ഈ ഗോളോടെ ഛേത്രി അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തില്‍ 84 ഗോളുമായി പുസ്‌കസിന് ഒപ്പം എത്തി. ലയണല്‍ മെസിയുടെ 86 ഗോളെന്ന റിക്കാര്‍ഡിന് രണ്ടുഗോള്‍ മാത്രം പിന്നിലാണ് ഇന്ത്യന്‍ ഇതിഹാസം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.