ബഫര്‍ സോണ്‍: ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍

ബഫര്‍ സോണ്‍: ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍

കൊച്ചി: സംരക്ഷിത വനങ്ങള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥതിലോല മേഖല നിര്‍ബന്ധമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഇടുക്കി ജില്ലയില്‍ ഇന്ന് എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ജനവാസ മേഖലകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് ഹര്‍ത്താല്‍.

പരിസ്ഥിതിലോല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധിയില്‍ വയനാട്ടിലും പ്രതിഷേധം കനക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന് പുറമെ ജില്ലയിലൊട്ടാകെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് യു.ഡി.എഫ്. കര്‍ഷകര്‍ അടക്കമുള്ള വയനാട്ടിലെ സാധാരണക്കാരുടെ ഭീതി അകറ്റാന്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

പാല്‍, പത്രം, ആശുപത്രി, വിവാഹം, മരണാനന്തരച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, മെഡിക്കല്‍ ഷോപ്പ്, എയര്‍പോര്‍ട്ട് യാത്ര എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരിസ്ഥിതിലോല പ്രദേശ നിര്‍ണയ കാര്യത്തില്‍ യു.ഡി.എഫ് സ്വീകരിച്ചതിന് കടകവിരുദ്ധമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.

കൂടാതെ ഞായറാഴ്ച വയനാട് ജില്ലയില്‍ എല്‍ഡിഎഫ് മനുഷ്യമതില്‍ സംഘടിപ്പിക്കും. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ബത്തേരി നഗരസഭാ പരിധിയില്‍ ചൊവ്വാഴ്ച ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ സമരമാര്‍ഗങ്ങള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ശക്തിപകരണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. ഉത്തരവിനെ മറികടക്കാന്‍ കേന്ദ്രത്തെയും സുപ്രീംകോടതിയെയും സമീപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 2014ല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വന്ന 123 വില്ലേജുകളിലെ ആവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചിച്ച് ഏകകണ്ഠമായി പാസാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.