ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയില്‍ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ ലൈബ്രറിയിലൊന്നാണ് ദ മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറി. 30 ഭാഷികളിലായി 1.1 ദശലക്ഷം പുസ്തകളാണ് ലൈബ്രറിയിൽ ഉള്ളത്. 7 നിലകളിലായി 9 ലൈബ്രറികളും 54,000 ചതുരശ്രയടിയിലൊരുങ്ങിയ ദ മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയിലുണ്ട്.
പ്രവേശനം എങ്ങനെ
മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയിലേക്കുളള പ്രവേശനം സൗജന്യമാണ്. https://mbrl.ae/എന്ന വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ മുന്‍കൂട്ടി ബുക്ക് ചെയ്ത് ലൈബ്രറിയിലെത്താം.
തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 9 മുതല്‍ രാത്രി 9 മണിവരെയാണ് ലൈബ്രററി പ്രവർത്തിക്കുക. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രവർത്തനം.
ഞായറാഴ്ച പ്രവർത്തനമില്ല.
അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല.ലൈബ്രററിയില്‍ അംഗത്വമെടുക്കുന്നതടക്കമുളള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ അധികൃതർ വ്യക്തത നല്‍കുമെന്നാണ് പ്രതീക്ഷ.
ക്രീക്ക് മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ലൈബ്രറിയിലേക്ക് വഴി സജ്ജമാക്കിയിട്ടുണ്ട്
ക്രീക്ക് മെട്രോ സ്റ്റേഷനിലേക്ക് എത്താന്‍ റൂട്ട് C04 ബസുണ്ട്. സ്വന്തം വാഹങ്ങളില്‍ എത്തുന്നവർ ഷാർജ ദിശയില്‍ അല്‍ ഖെയ്ല്‍ റോഡിലൂടെ (D68) ദുബായ് ക്രീക്കിലെത്താം. ക്രീക്ക് മെട്രോ സ്റ്റേഷന്‍ എക്സിറ്റ് എടുക്കുക. റോഡ് നിർദ്ദേശങ്ങള്‍ അനുസരിച്ച് ലൈബ്രററിയിലെത്താം. സന്ദർശകർക്കായി പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.