സ്വവർഗ്ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംശയം, സൗദിയില്‍ കളിപ്പാട്ടങ്ങള്‍ അധികൃതർ പിടിച്ചെടുത്തു

സ്വവർഗ്ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംശയം, സൗദിയില്‍ കളിപ്പാട്ടങ്ങള്‍ അധികൃതർ പിടിച്ചെടുത്തു

റിയാദ്: സ്വവർഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന സംശയത്തെ തുടർന്ന് സൗദി അറേബ്യയില്‍ കളിപ്പാട്ടങ്ങള്‍ ഉള്‍പ്പെടെയുളള വസ്തുക്കള്‍ അധികൃതർ പിടിച്ചെടുത്തു.


റിയാദിലാണ് പരിശോധനകള്‍ നടന്നത്. എല്‍ജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളും മുദ്രകളും പ്രദര്‍ശിപ്പിച്ച വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വാണിജ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സൗദി ടി വി ചാനലായ അല്‍ ഇക്ബാരിയെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുന്‍കൂട്ടി അറിയിക്കാതെയാണ് വാണിജ്യസ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.