മിസോറി: അമേരിക്കയിലെ മിസോറിയില്‍ സ്‌കൂളുകളിൽ തോക്ക് ആക്രമണ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് പിടികൂടി. ബ്ലൂ സ്പ്രിംഗ്‌സ് നിവാസിയായ 19 കാരനായ ഹ്യൂസ് നെയാണ് സമൂഹ മാധ്യമം വഴി ഭീഷണി സന്ദേശം അയച്ചതിന് ബ്ലൂ സ്പ്രിംഗ്‌സ് പൊലീസ് പിടികൂടിയത്. പൊലീസിന്റെ നിര്‍ദേശപ്രകാരം മിസോറിയിലെ ഏഴ് സ്‌കൂളുകളില്‍ നടന്നു വന്നിരുന്ന വേനല്‍ക്കാല ക്ലാസുകള്‍ താല്‍ക്കാലികമായി ഒഴിവാക്കി.
ചൊവ്വാഴ്ച്ച രാവിലെയാണ് പ്രതിയുടേതെന്ന് കരുതുന്ന ഭീഷണി സന്ദേശം വന്നത്. ഉടനെ തന്നെ പൊലീസ് ഇടപെടുകയും ബുധനാഴ്ച്ച രാവിലെ സന്ദേശം അയച്ച ആളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ലീ സമ്മിറ്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ്, ഇന്‍ഡിപെന്‍ഡന്‍സ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ്, ഫോര്‍ട്ട് ഒസാജ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ്, ഗ്രെയിന്‍ വാലി സ്‌കൂള്‍ ഡിസ്ട്രിക്റ്റ്, ഓക്ക് ഗ്രോവ് ആര്‍വിഐ സ്‌കൂളുകള്‍, ഒഡെസ ആര്‍-VII സ്‌കൂളുകള്‍, ലോണ്‍ ജാക്ക് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളിലെ സമ്മര്‍ ക്ലാസുകള്‍ ഒഴിവാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി.
പൊതുജനങ്ങള്‍ക്ക് ഭീഷണിയില്ലെങ്കിലും തീവ്രവാദ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഭീഷണിയില്‍ ഒരു പ്രത്യേക സ്‌കൂളിലെ പരാമര്‍ശിച്ചിട്ടില്ല. പൊതുവായ ഒരു ഭീഷണിയായാണ് ഇതിനെ കണ്ടത്. പ്രാദേശിക സ്‌കൂള്‍ അധികൃതരുമായി വിവരം കൈമാറി. കുട്ടികളുടെ സുരക്ഷ പരമപ്രധാനമായതിനാല്‍ വേനല്‍ക്കാല ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചുവെന്നും പ്രസ്താവനയില്‍ പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.