ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. തുടര്‍ച്ചയായ രണ്ടാംദിവസവും കോവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ടായിരം കടന്നു. 24 മണിക്കൂറിനിടെ 12,837 പേര്‍ക്കാണ് വൈറസ് ബാധ. 14 പേര്‍ മരിച്ചു.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് 42682697 പേരാണ് രോഗമുക്തി നേടിയത്. മരണസംഖ്യ 524817 ആയി. കഴിഞ്ഞ ഫെബ്രവരിക്ക് ശേഷം രാജ്യത്ത് ഇന്നലെയാണ് പ്രതിദിനകോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നത്.
മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ഇന്നലെ 7,985 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 63,063 ആണ്. 2.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.