യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം; അഗ്‌നിപഥില്‍ വിശദീകരണവുമായി രാജ്നാഥ് സിംങ്

യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം; അഗ്‌നിപഥില്‍ വിശദീകരണവുമായി രാജ്നാഥ് സിംങ്

ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയില്‍ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്. യുവാക്കള്‍ക്ക് പ്രതിരോധ സംവിധാനത്തില്‍ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവര്‍ണ്ണാവസരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്മെന്റ് നടക്കാതിരുന്നതിനാല്‍ യുവാക്കള്‍ക്ക് സേനയില്‍ ചേരാന്‍ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തില്‍ ചേരാന്‍ തയ്യാറെടുക്കാനും ഇത് പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ യുവാക്കളോടും അഭ്യര്‍ത്ഥിക്കുന്നു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമനത്തിന് അപേക്ഷിക്കാന്‍ ഉള്ള ഉയര്‍ന്ന പ്രായ പരിധിയി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. പ്രതിഷേധം തണുപ്പിക്കാന്‍ പ്രായപരിധി 23 വയസിലേക്കാണ് ഉയര്‍ത്തിയത്. ഇളവ് ഈ വര്‍ഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

അതേസമയം അഗ്‌നിപഥ് പദ്ധതിയെ യുവാക്കള്‍ തിരസ്‌കരിച്ചെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജ്യത്തിന് വേണ്ടതെന്തെന്ന് തിരിച്ചറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിയുന്നില്ല. ചില സുഹൃത്തുക്കളെയല്ലാതെ മറ്റാരെയും കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.