ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സഹോദരന്‍ അഗ്രസെന്‍ ഗെഹ്ലോട്ടിന്റെ വസതിയിലും ഓഫീസിലം സിബിഐ റെയ്ഡ്. വളം കയറ്റുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് റെയ്ഡ് നടക്കുന്നത്. ഇതേ കേസില്‍ അഗ്രസെന്‍ ഇഡിയുടെയും നിരീക്ഷണത്തിലാണ്.
ഇഡിയും വരും ദിവസങ്ങളില്‍ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിക്കെതിരായ ഇഡി നീക്കത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തില്‍ അശോക് ഗെഹ്ലോട്ട് പങ്കെടുത്തിരുന്നു.
അഗ്രസെന്‍ 2007 ലും 2009 ലും വന്‍തോതില്‍ രാസവളം അനധികൃതമായി കയറ്റുമതി ചെയ്തിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സറഫ് ഇംപെക്‌സ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്.
അഗ്രസെന്‍ ഗെഹ്ലോട്ടിന്റെ സ്ഥാപനമായ അനുപം കൃഷി രാജസ്ഥാനിലെ കര്‍ഷകര്‍ക്കാണെന്ന പേരില്‍ സറഫ് ഇംപെക്‌സ് വഴി പൊട്ടാഷ് കയറ്റുമതി ചെയ്തുവെന്നാണ് കേസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.