ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പേരില്‍ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

ഓണ്‍ലൈന്‍ കോഴ്‌സുകളുടെ പേരില്‍ തട്ടിപ്പ്; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഓണ്‍ലൈ​ന്‍ കോ​ഴ്​​സു​ക​ളു​ടെ പേ​രി​ല്‍ വ്യാപക തട്ടി​പ്പ്​. ഇ​പ്പോ​ള്‍ വി​വി​ധ കോ​ഴ്‌​സു​ക​ളു​ടെ ഫ​ലം വ​രു​ന്ന സ​മ​യ​മാ​യ​തി​നാ​ലാ​ണ്​ കോ​ഴ്സു​ക​ളു​ടെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്​ സം​ഘ​ങ്ങ​ള്‍ കെ​ണി​യൊ​രു​ക്കു​ന്ന​ത്.

ഇ-​മെ​യി​ല്‍ മേ​ല്‍​വി​ലാ​സ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച്‌​ അ​തി​ലൂ​ടെ ഓ​ണ്‍​​ലൈ​ന്‍ കോ​ഴ്​​സു​ക​ളി​ല്‍ ​ചേ​രാ​നു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​താ​ണ്​ പ്ര​ധാ​ന രീ​തി. കോ​ഴ്​​സി​ല്‍ ചേ​രാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്കു​ക​ളും കൈ​മാ​റു​ന്നു.

രാ​ജ്യ​ത്തെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​ത്​ ഉ​ള്‍​പ്പെ​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ​വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണി​ത്. പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ഓ​ണ്‍​ലൈ​ന്‍ കോ​ഴ്​​സു​ക​ളു​ടെ കെ​ണി​യി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ്​​ പൊ​ലീ​സ്​ ന​ല്‍​കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​ട​ക്കം പൊ​ലീ​സ്​ ഇ​തു​സം​ബ​ന്ധി​ച്ച ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

അ​റി​യ​പ്പെ​ടു​ന്ന പ​ല ക​മ്പനി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കാ​മെ​ന്ന പേ​രി​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​ശേ​ഷം ഒ​ടു​വി​ല്‍ അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തും നി​ല​വാ​രം കു​റ​ഞ്ഞ​തു​മാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്നു. ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ അ​ടു​ത്തി​ടെ​യാ​യി കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​താ​യി പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മു​ന്‍​കൂ​ട്ടി പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സു​ക​ളും ജോ​ലി​ക​ളും വ​ള​രെ ശ്ര​ദ്ധ​യോ​ടെ മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​ക്കാ​വൂ. ഓണ്‍​ലൈ​ന്‍ കോ​ഴ്സു​ക​ള്‍​ക്ക് ചേ​രു​ന്ന​തിന് മു​മ്പ് സ്ഥാ​പ​ന​ത്തിന്റെ അം​ഗീ​കാ​ര​വും മ​റ്റ്​ വി​വ​ര​ങ്ങ​ളും ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ പ​രി​ശോ​ധി​ക്ക​ണം. ഡി​ഗ്രി, പി.​ജി ഡി​​പ്ലോ​മ, സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്‌​സു​ക​ളി​ല്‍ ചേ​രു​ന്ന​വ​ര്‍ അ​വ അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന​താ​ണോ​യെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി യു.​ജി.​സി അം​ഗീ​കാ​ര​മി​ല്ലാ​ത്ത ​വി​വി​ധ കോ​ഴ്​​സു​ക​ള്‍ ന​ട​ത്തു​ന്ന നി​ര​വ​ധി സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ കോ​ഴ്​​സു​ക​ള്‍ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടേ​ത​ട​ക്കം അ​നാ​വ​ശ്യ​മാ​യി ഒ​രു ലി​ങ്കു​ക​ളി​ലും ക്ലി​ക്ക്​ ചെ​യ്യ​രു​തെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു. പ​ല പ്ര​ധാ​ന​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രും ലോ​ഗോ​യും ഉ​പ​യോ​ഗി​ച്ചു​ള്ള ത​ട്ടി​പ്പും ന​ട​ക്കു​ന്നു​ണ്ട്.

പൊലീസ് ഫേസ്ബുക്ക് പോസ്റ്റ്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.