അബുദബി: എമിറേറ്റിലെ അല്‍ സാഹിയ മേഖലയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 19 പേർക്ക് പരുക്കേറ്റു. 30 നില കെട്ടിടത്തിലാണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായത്. സിവില്‍ ഡിഫന്‍സും പോലീസും ഉചിതമായ സമയത്ത് എത്തി രക്ഷാപ്രവർത്തനങ്ങള്‍ നടത്തിയത് അപകടത്തിന്‍റെ വ്യാപ്തി കുറച്ചു.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിലെ മറ്റ് താമസക്കാരെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അബുദബി പോലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.